Search This Blog

Monday, 23 December 2013

ഭൂമി വാങ്ങുന്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

ഭൂമി വാങ്ങുന്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍  

1.ഭൂമി വില്‍ക്കുന്നയാളിന് വില്‍ക്കുന്ന ഭൂമിയില്‍ യഥാര്‍ത്ഥ ഉടമസ്ഥാവകാശം ഉണ്ടെന്ന് ഉറപ്പാക്കുക 

2.ഭൂമി വില്‍ക്കുന്നയാളിന് വില്‍ക്കുന്ന ഭൂമിയുടെ കൈവശാവകാശം ഉണ്ടെന്ന് ഉറപ്പാക്കുക

 3.വില്‍ക്കുന്ന ഭൂമി സര്‍ക്കാര്‍ ബാദ്ധ്യത, പണയം, ജപ്തി തുടങ്ങിയവയില്‍ ഉള്‍പ്പെട്ടിട്ടില്ലെന്ന് ഉറപ്പാക്കുക

4.വില്‍ക്കുന്നയാളിന് വില്‍ക്കുന്ന ഭൂമിയുടെ ആധാരം /പട്ടയം ഉണ്ടെന്നും സ്ഥരമായി ഭൂനികുതി ഒടുക്കി വരുന്നയാളാണെന്നും ഉറപ്പ് വരുത്തുക

5.വില്‍ക്കുന്ന ഭൂമിയില്‍ സര്‍ക്കാര്‍ ഭൂമി/പുറന്പോക്ക് ഭൂമി ഉള്‍പ്പെട്ടിട്ടില്ലെന്ന് ഉറപ്പാക്കുക

6.ആധാരം എഴുതി നല്‍കുന്ന വ്യക്തി പ്രസ്തുത ഭൂമിയുടെ യഥാര്‍ത്ഥ ഉടമ /മുക്തിയാര്‍കാരന്‍ ആണെന്ന്ഉറപ്പാക്കുക

7.വാങ്ങാനുദ്ദേശിക്കുന്ന ഭൂമി ഇതേ വ്യക്തി തെന്ന മുന്‍പ് വില്‍പ്പന നടത്തിയിട്ടിലെന്ന് ഉറപ്പാക്കുക ഇതിനായി കുടികിട സര്‍‍ട്ടിഫിക്കേറ്റ് വാങ്ങി പരിശോധിക്കുക

 8.വാങ്ങാനുദ്ദേശിക്കുന്ന ഭൂമിയുടെ ഇനം, അതായത് നിലമാണോ, പുരയിടമാണോ എന്ന് ഉറപ്പ് വരുത്തുക.   നിലമാണെങ്കില്‍ അത് നികത്തുന്നതിന് ബന്ധപ്പെട്ട അധികൃതരുടെ അനുമതി ആവശ്യമാണെ്

9.വാങ്ങാനുദ്ദേശിക്കുന്ന ഭൂമി വില്‍ക്കുന്നയാളിന് പട്ടയം ലഭിച്ചതാണോ എന്നും കൈമാറ്റം ചെയ്യുന്നതിന് നിയമപ്രകാരം തടസ്സങ്ങളുണ്ടോ എന്നും നിര്‍ദ്ദിഷ്ട കാലാവധി കഴിഞ്ഞിട്ടുണ്ടോ എന്നും പരിശോധിക്കുക

10.വാങ്ങാനുദ്ദേശിക്കുന്ന ഭൂമിയുടെ ഉടമ പട്ടിക വര്‍ഗ്ഗക്കാരനാണെങ്കില്‍ പ്രസ്തുത ഭൂമി വാങ്ങുന്നതിന് മുന്പ് ജില്ലാ കലക്ടറുടെ അനുമതി വാങ്ങേണ്ടതാണ്

11.വാങ്ങാനുദ്ദേശിക്കുന്ന ഭൂമി മിച്ചഭൂമിയില്‍ ഉള്‍പ്പെട്ടതല്ല എന്ന് ഉറപ്പ് വരുത്തുക

12.വാങ്ങാനുദ്ദേശിക്കുന്ന ഭൂമിയുടെ സര്‍വ്വേ നന്പര്‍ സബ് ഡിവിഷന്‍ നന്പര്‍ എന്നിവയും ആധാരത്തിലുളള വിശദാംശങ്ങളും പൊരുത്തപ്പെടുന്നുണ്ടോ എന്ന് പരിശോധിക്കുക

13.വാങ്ങാനുദ്ദേശിക്കുന്ന ഭൂമിയുടെ യഥാര്‍ത്ഥ വിസ്തീര്‍ണ്ണം എത്രയാണെന്ന് അളന്ന് ബോധ്യപ്പെടേണ്ടതാണ്.

14.വാങ്ങാനുദ്ദേശിക്കുന്ന ഭൂമിയുടെ യഥാര്‍ത്ഥ വിസ്തീര്‍ണ്ണം പൂര്‍ണ്ണമായും ആധാരത്തിലും റവന്യൂ രേഖകളിലും (തണ്ടപ്പേര്‍ നികുതി ഒടുക്ക് രശീത്, ബി.ടി.ആര്‍ ) ഉണ്ടെന്ന് ഉറപ്പ് വരുത്തുക

15.വാങ്ങാനുദ്ദേശിക്കുന്ന ഭൂമിയുടെ അതിരുകള്‍ മുന്‍ ആധാരത്തില്‍ പരാമര്‍ശിച്ചിട്ടുളളത് ശരിയാണോ എന്നും അതിരുകളില്‍ വ്യത്യാസമുണ്ടെങ്കില്‍ അതും ആധാരമെഴുതുന്നതിനായി പ്രത്യേകം മനസ്സിലാക്കി വയ്ക്കുക.

No comments: